കോൺഗ്രസ് ഭരണസമിതിക്കെതിരെ പ്രമേയം കൊണ്ടുവന്നത് കോൺഗ്രസ് അംഗം
ചിങ്ങോലി പഞ്ചായത്തിൽ അവിശ്വാസം പാസായി

കാർത്തികപ്പള്ളി
ചിങ്ങോലിയിൽ കോൺഗ്രസ് ഭരണസമിതിയുടെ അഴിമതിയിൽ കോൺഗ്രസ് അംഗം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി ചിങ്ങോലി പഞ്ചായത്തിലെ കാർത്തികപ്പള്ളി ജങ്ഷനിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് അധീനതയിലുള്ള വഴിയോര വിശ്രമകേന്ദ്രം ടേക്ക് എ ബ്രേക്കിലെ അഴിമതിയെ ചൊല്ലിയാണ് കോൺഗ്രസ് ഭരണസമിതിക്കെതിരായി പ്രമേയാവതരണത്തിന് നോട്ടീസ് നൽകിയത്. ആഗസ-്‌ത് 20ന് നൽകിയ പ്രമേയം തിങ്കളാഴ്‌ചയാണ് അജൻഡയിൽ ഉൾപ്പെടുത്തി ചർച്ചയ-്‌ക്കെടുത്തത്. എട്ട് ദിവസത്തിനകം അനുമതി നൽകേണ്ട പ്രമേയം പിൻവലിക്കാൻ കോൺഗ്രസ് നേതൃത്വം സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ എതിർപ്പിനെ മറികടന്ന് കോൺഗ്രസ് അംഗമായ 11–ാം വാർഡിലെ വിജിത അവതരിപ്പിച്ച പ്രമേയത്തെ കോൺഗ്രസിന്റെ പഞ്ചായത്ത് മുൻ വൈസ്‌പ്രസിഡന്റും ആറാംവാർഡ് അംഗവുമായ സുരേഷ-്‌കുമാറും എൽഡിഎഫ് അംഗങ്ങളും പിന്തുണച്ചതോടെ പ്രമേയം പാസായി. ഇരുഭാഗത്തും ഓരോ അംഗങ്ങൾ തിങ്കളാഴ്‌ച ഹാജരാകാഞ്ഞതിനെ തുടർന്ന് യുഡിഎഫിന്റെ ആറും എൽഡിഎഫിന്റെ അഞ്ചും അംഗങ്ങളായിരുന്നു സഭയിലുണ്ടായിരുന്നത്. കോൺഗ്രസിന്റെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ ഏഴ് അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ നാല് അംഗങ്ങൾ എതിർത്ത് വോട്ട്ചെയ-്‌തു. പ്രസിഡന്റിന് വോട്ട് ഇല്ലായിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോൾ വൈസ്‌പ്രസിഡന്റുമായ കോൺഗ്രസ് അംഗം നടത്തുന്ന ടേക്ക് എ ബ്രേക്കിനെച്ചൊല്ലി നേരത്തെയും എൽഡിഎഫ് അംഗങ്ങൾ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സംരംഭം നടത്താൻ കുടുംബശ്രീയിൽ താൽക്കാലിക ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനം ഏറ്റെടുത്തപ്പോൾമുതൽ ആരോപണങ്ങൾ ഉയർന്നിരുന്നു. പഞ്ചായത്തംഗത്തിന് പഞ്ചായത്തിന്റെ ഒരു സാമ്പത്തിക സ്രോതസിലും അംഗമാകാൻ സാധ്യമല്ല എന്നിരിക്കയാണ് വൈസ്‌പ്രസിഡന്റ് മറ്റ് രണ്ട് പേരെ ചേർത്ത് ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനം നടത്തിയത്. കഴിഞ്ഞമാസം നടന്ന എജി ഓഡിറ്റ് റിപ്പോർട്ടിൽ ടേക്ക് എ ബ്രേക്ക് നടത്തിപ്പിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. വഴിയോര യാത്രക്കാർക്ക് ശുചിമുറി സംവിധാനം ഒരുക്കുന്നതിനാണ് പദ്ധതി നടപ്പാക്കിയതെങ്കിലും ശുചിമുറി പ്രവർത്തിപ്പിക്കാതെ ഇതിനായി വരുമാനം കണ്ടെത്തുന്നതിന് ആരംഭിച്ച കോഫി ഷോപ്പ് മാത്രമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. നാളിതുവരെ പഞ്ചായത്ത് സംരംഭത്തിൽ ഓഡിറ്റ് നടത്തുന്നില്ലെന്നും റിപ്പോർട്ടിൽ ആരോപിച്ചു. പ്രമേയം പാസായതോടെ ഭരണസമിതിക്ക് ഭൂരിപക്ഷം നഷ-്ടപ്പെട്ടെന്നും ധാർമികമായി ഭരണത്തിൽ തുടരാൻ അവകാശമില്ലെന്നും എൽഡിഎഫ് ആരോപിച്ചു.









0 comments