കസവ് പുരസ്‌കാരം 
മന്ത്രി സജി ചെറിയാന് സമ്മാനിച്ചു

saji cheriyan

പ്രഥമ കസവ് പുരസ്‌കാരം മന്ത്രി സജി ചെറിയാന് മന്ത്രി പി പ്രസാദ് സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Sep 02, 2025, 12:08 AM | 1 min read

ചെങ്ങന്നൂർ

കാരയ്ക്കാട് സാംസ്കാരിക വേദിയുടെ (കസവ്) നാട്ടുത്സവം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്തു. പ്രഥമ കസവ് പുരസ്കാരം മന്ത്രി സജി ചെറിയാന് മന്ത്രി പി പ്രസാദ് സമ്മാനിച്ചു. സാന്ത്വന പരിചരണ, ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സംഭാവനകൾ പരിഗണിച്ചാണ്‌ അവാർഡ്‌. 20,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കൃഷ്ണകുമാർ കാരയ്ക്കാട് അധ്യക്ഷനായി. എഴുത്തുകാരൻ ബെന്യാമിൻ മുഖ്യപ്രഭാഷണം നടത്തി. ഫോക്‌ലോർ അക്കാദമി ചെയർമാർ ഒ എസ് ഉണ്ണിക്കൃഷ്ണൻ നാടൻകലാ പരിശീലനം ഉദ്ഘാടനംചെയ്തു. കലാപരിപാടികളും ചിത്രകരകൗശല ഉൽപ്പന്ന പ്രദർശനവും ഒരുക്കി. നാട്ടുത്സവം ജനറൽ കൺവീനർ വി ആർ സതീഷ്കുമാർ ആമുഖപ്രഭാഷണം നടത്തി. കസവ് സെക്രട്ടറി കെ ശ്രീരാജ്, മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ സദാനന്ദൻ, വൈസ് പ്രസിഡന്റ്‌ രമാ മോഹൻ, കെ പുഷ്പകുമാരി, ടി അനു, ഗ്രന്ഥ ശാലകൗൺസിൽ താലൂക്ക് സെക്രട്ടറി പി ആർ വിജയകുമാർ, വിദ്യാവിലാസിനി ഗ്രന്ഥശാല പ്രസിഡന്റ്‌ പി വിജയചന്ദ്രൻ, ഷജീവ് കെ നാരായണൻ, ടി കെ ഇന്ദ്രജിത്ത്, സുമ ഹരികുമാർ, ഷീല ജയൻ, റോയി ടി മാത്യു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home