മൈക്രോ തൊഴിൽമേള
213 പേർ ചുരുക്കപ്പട്ടികയിൽ

ആര്യാട്, കഞ്ഞിക്കുഴി ബ്ലോക്ക് ക്ലസ്റ്ററിലെ മൈക്രോ തൊഴിൽമേള പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്യോഗാർഥിയിൽനിന്ന് ബയോഡാറ്റ സ്വീകരിച്ച് ഉദ്ഘാടനംചെയ്യുന്നു
മാരാരിക്കുളം
സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആര്യാട്, കഞ്ഞിക്കുഴി ബ്ലോക്കുകൾ ചേർന്ന ക്ലസ്റ്ററിലെ മൈക്രോ തൊഴിൽമേളയിൽ 213 പേർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. 500ലധികം തൊഴിലന്വേഷകർ പങ്കെടുത്തു. 25 സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് 2500ലധികം തൊഴിലവസരങ്ങളാണ് ഒരുക്കിയത്. ഓണത്തിന് ഒരു ലക്ഷം തൊഴിൽ ലക്ഷ്യത്തോടെയാണ് മൈക്രോ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നത്. ജില്ലാ മെഗാ തൊഴിൽമേളയുടെ തുടർച്ചയാണ് മൈക്രോ തൊഴിൽമേളകൾ. കൂടുതൽ ഉദ്യോഗാർഥികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാകും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്ക് പ്രത്യേക പരിശീലന പരിപാടിയും വിജ്ഞാന കേരളത്തിന്റെ ഭാഗമായി നടത്തും. പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്യോഗാർഥിയിൽ നിന്ന് ബയോഡാറ്റ സ്വീകരിച്ച് ഉദ്ഘാടനംചെയ്തു. ചെറിയ കലവൂരിലെ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിലെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ആർ റിയാസ്, വി ഉത്തമൻ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത, മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, വിജ്ഞാന കേരളം ഡിഎംസി സി കെ ഷിബു, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത്, കെ ഡിസ്ക് ജില്ലാ പ്രോഗ്രാം മാനേജർ ഡാനി വർഗീസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എം ഷിബു, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി വി സുനിൽ തുടങ്ങിയവർ പങ്കെടുത്തു.









0 comments