മെഗാപൂവിപണി തുറന്നു
സിൽക്കിന് പൂക്കളുടെ വശ്യഭംഗി

കഞ്ഞിക്കുഴിയിൽ കെ.കെ. കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആദിമുഖ്യത്തിൽ പൊതുമേഖലാ സ്ഥാപനമായ സിൽക്കിൽ ആരംഭിച്ച മെഗാപൂവിപണിയുടെ ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ആർ. നാസർ നിർവഹിക്കുന്നു
കഞ്ഞിക്കുഴി
സിൽക്കിലെ തോട്ടത്തിന് പൂക്കളുടെ വശ്യഭംഗിയാണ്. ഓണപ്പൂക്കളം ഒരുക്കാനുള്ളവയാണ് നിറയെ. കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ മെഗാപൂവിപണി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ ഉദ്ഘാടനംചയ്‌തു. കണിച്ചുകുളങ്ങര ദേവസ്വം ട്രഷറർ സ്വാമിനാഥൻ ചള്ളിയിൽ ഏറ്റുവാങ്ങി.
ഉത്രാട ദിവസംവരെ പൂവിപണനം ഉണ്ടാകും. 150 മുതൽ 200 രൂപ വരെയാണ് പൂക്കളുടെ വില.. വ്യത്യസ്തയിനം വാടാമുല്ലകളുമുണ്ട്. സ്കൂളുകളും സ്ഥാപനങ്ങളുമാണ് പൂക്കൾ കൂടുതലായി വാങ്ങുന്നത്. ഓണസദ്യയ്ക്ക് ആവശ്യമായ പച്ചക്കറികളും തോട്ടത്തിൽനിന്ന് നേരിട്ട് ആവശ്യക്കാരുടെ കൈയിൽ എത്തിക്കാൻ ദേശീയപാതയ്‌ക്ക് സമീപം ക്രമീകരണമുണ്ട്.
പാലിയേറ്റീവ് ചെയർമാൻ എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ബി സലിം, പാലിയേറ്റീവ് ട്രഷറർ എം സന്തോഷ്‌കുമാർ, കർഷകൻ ശുഭകേശൻ, എസ് ഹെബിൻദാസ്, ജി ഉദയപ്പൻ, സുനീഷ് എന്നിവർ സംസാരിച്ചു.









0 comments