അമീബിക് മസ്‍തിഷ്‍കജ്വരം പ്രതിരോധിക്കാൻ ജനകീയ ക്ലോറിനേഷൻ

മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജനകീയ ക്ലോറിനേഷൻക്യാമ്പയിൻ പ്രസിഡന്റ് ജെസ്സി ജോസി ഉദ്‌ഘാടനംചെയ്യുന്നു
കണിച്ചുകുളങ്ങര
മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജനകീയ ക്ലോറിനേഷൻ.ശനിയാഴ്‌ച ക്ലോറിനേഷൻ തുടങ്ങി. ഞായറാഴ്‌ച കൊണ്ട് മുഴുവൻ കിണറുകളും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ശുചീകരിക്കും. മാരാരിക്കുളം നോർത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് സി സി ഷിബു, പഞ്ചായത്തംഗം മിനിമോൾ, മെഡിക്കൽ ഓഫീസർ ഡോ. ശ്യാം കൃഷ്ണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സി ടി സനിൽ എന്നിവർ പങ്കെടുത്തു.









0 comments