ഗ്രന്ഥശാലാ ദിനം ആചരിച്ചു

ഹരിപ്പാട്
ഗ്രന്ഥശാലാ ദിനം കാർത്തികപ്പള്ളി താലൂക്കിലെ മുഴുവൻ ഗ്രന്ഥശാലകളിലും വിവിധ പരിപാടികളുടെ ആചരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി ഹരിപ്പാട് കേരളവർമ സെൻട്രൽ ലൈബ്രറിയിലും പ്രസിഡന്റ് ജി സന്തോഷ് കുമാർ കണ്ടല്ലൂർ മുഴങ്ങോടി കാവ് ശ്രീദേവി ലൈബ്രറിയിലും താലൂക്ക് വൈസ് പ്രസിഡന്റ് കെ കെ അനിൽകുമാർ കായംകുളം കെപിഎസി സുലോചന ലൈബ്രറിയിലും താലൂക്ക് ജോയിന്റ് സെക്രട്ടറി എൻ രാമചന്ദ്രൻനായർ മുതുകുളം പാർവതി അമ്മ ലൈബ്രറിയിലും പതാക ഉയർത്തി.താലൂക്കിലെ 84 ലൈബ്രറികളിലും പതാക ഉയർത്തി. തുടർന്ന് സെമിനാറുകളും പ്രഭാഷണങ്ങളും നടന്നു. കായംകുളം സാരഥി ഗ്രന്ഥശാല ആൻഡ് വായനശാല ഗ്രന്ഥശാലാ ദിനം ആചരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ജി യശോധരൻ പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ ജി യശോധരൻ അധ്യക്ഷനായി. വായനയുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി സന്തോഷ് കുമാർ ക്ലാസെടുത്തു. എരുവ നളന്ദ കലാസാംസ്കാരിക വേദി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണം സംഘടിപ്പിച്ചു. പ്രസിഡന്റ് ജി സദാശിവൻ പതാക ഉയർത്തി. സെക്രട്ടറി പ്രഭാഷ് പാലാഴി, ലൈബ്രേറിയൻ ഭാഗ്യലക്ഷ്‌മി ഗ്രന്ഥശാല വൈസ് പ്രസിഡന്റ് പത്തിയൂർ വിശ്വൻ,നളന്ദ പ്രസിഡന്റ് എസ് അജയകുമാർ, ബിജു ,രൂപേഷ് എന്നിവർ സംസാരിച്ചു.പുല്ലുകുളങ്ങര ജനത വായനശാല ഗ്രന്ഥശാലാ ദിനം ആചരിച്ചു. വായനശാല പ്രസിഡന്റ് കീച്ചേരിൽ ശങ്കരപിള്ള പതാക ഉയർത്തി.









0 comments