കെഎസ്ടിഎ പ്രവർത്തക കൺവൻഷൻ

മാവേലിക്കര
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്‌ത് രണ്ടിന് നടക്കുന്ന അധ്യാപകപ്രക്ഷോഭം വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎ മാവേലിക്കര ഉപജില്ലാ പ്രവർത്തക കൺവൻഷൻ ചേർന്നു. ജില്ലാ സെക്രട്ടറി പി ഡി ജോഷി ഉദ്ഘാടനംചെയ്‌തു. ഉപജില്ലാ ട്രഷറർ എസ് അമ്പിളി അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് സി ജ്യോതികുമാർ, കെ അനിൽകുമാർ, യു ദീപ, കെ ഷാജി, ജെ റെജി, എം വി ജിജീഷ്‌കുമാർ, എൻ ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. ജില്ലാ അധ്യാപക പ്രക്ഷോഭത്തിൽ മാവേലിക്കര ഉപജില്ലയിൽനിന്ന് 350 അധ്യാപകരെ പങ്കെടുപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു.









0 comments