കന്യാസ്ത്രീകളെ ജയിലിലടച്ചതിനെതിരെ കെഎൽസിഡബ്ല്യുഎ

നീതി തേടി പ്രതിഷേധം... ഛത്തീസ്ഗഡിൽ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലാക്കിയ കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നും അവരെ ആക്രമിച്ച ബജ്റംഗ‍്ദൾ പ്രവർത്തകരെയും അവഹേളിച്ച റെയിൽവേ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷനും കോൺഫ്രൻസ് ഓഫ് റിലീജിയസ് ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് പ്രതിഷേധസമരത്തിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകൾ
ആലപ്പുഴ
-ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ (കെഎൽസിഡബ്ല്യുഎ) മാർച്ച്. ആലപ്പുഴ കത്തീഡ്രലിൽനിന്ന് ആരംഭിച്ച മാർച്ച് ബിഷപ് ജെയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനംചെയ്തു.
ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ചേർന്ന പ്രതിഷേധയോഗം അഡ്വ. ബിയാട്രീസ് പെരിയ ഉദ്ഘാടനംചെയ്തു. സോഫി രാജു അധ്യക്ഷയായി. കെആർഎൽസിബിസി റിലീജിയസ് കമീഷൻ സെക്രട്ടറി ഫാ. മേരി ദാസ്, ഫാ. സേവ്യർ കുടിയാഞ്ചേരി, സിസ്റ്റർ റോസ്, കെഎൽസിഎ രൂപതാ പ്രസിഡന്റ് ജോൺ ബ്രിട്ടോ, അംബി ലിയോൺ, അനിതാ നിക്സൺ, ഫാ. ജോൺസൺ പുത്തൻവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.









0 comments