കേരളോത്സവം തുടങ്ങി

ചുനക്കര പഞ്ചായത്ത് കേരളോത്സവം പ്രസിഡന്റ് കെ ആർ അനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
ചുനക്കര പഞ്ചായത്ത് കേരളോത്സവം പഞ്ചായത്ത് സ്‌റ്റേഡിയത്തിൽ ആരംഭിച്ചു. പ്രസിഡന്റ് കെ ആർ അനിൽകുമാർ ഉദ്ഘാടനംചെയ്‌തു.
വൈസ്‌പ്രസിഡന്റ് സബീന റഹിം അധ്യക്ഷയായി. ഫുട്ബോൾ മത്സരം തുടങ്ങി. നാലിന് വൈകിട്ട് വോളിബോൾ മത്സരം പുത്തൻചന്ത ചലഞ്ച് ഗ്രൗണ്ടിലും അഞ്ചിന് ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ ചാരുംമൂട് ഇൻഡോർ സ്‌റ്റേഡിയത്തിലും 11ന് ക്രിക്കറ്റ് മത്സരവും കലാമത്സരങ്ങൾ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ 11ന് രാവിലെ മുതലും നടക്കും. പഞ്ചായത്തംഗങ്ങളായ സവിത സുധി, മനോജ് കമ്പനിവിള, സി അനു എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി കെ രാധാകൃഷ്‌ണൻ സ്വാഗതം പറഞ്ഞു.









0 comments