സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കായംകുളത്ത്

ആലപ്പുഴ
ചൊവ്വാഴ്‌ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കായംകുളത്ത്. രാത്രി എഴുവരെയുള്ള കണക്ക് പ്രകാരം 118.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. എറണാകുളം കടവന്ത്രയാണ് രണ്ടാമത് 67.5 മി.മീ, മൂന്നാമത് ആലപ്പുഴയിലെ തൈക്കാട്ടുശേരി – 63.5 മി.മീ ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം പൊൻമുടിയിലാണ് 10.5 മി.മീറ്റർ. ചെറിയ ഇടവേളയ്‌ക്കുശേഷമാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ജില്ലയിൽ പലയിടങ്ങളിലും ഇടിയോടുകൂടിയുള്ള മഴയായിരുന്നു. തിങ്കളാഴ്‌ച ആലപ്പുഴ ജില്ലയിൽ ശരാശരി 5.16 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ബുധനാഴ്‌ച ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കാണ് സാധ്യത. തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.









0 comments