ജ്യോതികുമാർ ജാൻസിനെ അനുസ്‌മരിച്ചു

പുരോഗമന കലാസാഹിത്യ സംഘം കായംകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജ്യോതികുമാർ ജാൻസ് അനുസ്‌മരണം സിപിഐ എം ഏരിയ സെക്രട്ടറി ബി അബിൻഷാ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
പുരോഗമന കലാസാഹിത്യ സംഘം കായംകുളം ഏരിയ പ്രസിഡന്റും ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന ജ്യോതികുമാർ ജാൻസിനെ കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി അനുസ്‌മരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ബി അബിൻഷാ സമ്മേളനം ഉദ്ഘാടനംചെയ്‌തു. കലാസാഹിത്യ സംഘം ജില്ലാ ട്രഷറർ അലിയാർ എം മാക്കിയിൽ അനുസ്‌മരണ പ്രഭാഷണം നടത്തി. ജില്ലാ വൈസ്‌പ്രസിഡന്റ് പത്തിയൂർ ശ്രീകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എൻ ഹരിപ്രസാദ്, കെപിഎസി അഷറഫ്, കെ നാണു, കെപിഎസി കലേശൻ, എം നസീർ, ഹരികുമാർ കൊട്ടാരം, ജാഫർ ഷെറീഫ് എന്നിവർ സംസാരിച്ചു.









0 comments