മിച്ചല്‍ ജങ്ഷന്‍ വികസനം
അലൈൻമെന്റിൽ ഇടപെടില്ലെന്ന് ഹൈക്കോടതി

മാവേലിക്കര
മണ്ഡലത്തിന്റെ സ്വപ-്നമായ 25 കോടിയുടെ മിച്ചല്‍ ജങ്ഷന്‍ വികസനത്തിന് തടസമായി 11 പേർ ഹൈക്കോടതിയിൽ നൽകിയ കേസിൽ അലൈൻമെന്റിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് പദ്ധതിക്ക് അനുകൂലമായി വിധി. സാമൂഹിക പ്രത്യാഘാതപഠനം മറ്റൊരു ഏജൻസി വീണ്ടും നടത്തണമെന്നും കോടതി നിർദേശിച്ചു. അലൈൻമെന്റ് മാറ്റണമെന്നും സാമൂഹിക പ്രത്യാഘാതപഠന റിപ്പോർട്ടും വിദഗ്ധ സമിതി റിപ്പോർട്ടും അംഗീകരിക്കരുതെന്നുമായിരുന്നു പരാതി. വീണ്ടും സാമൂഹിക പ്രത്യാഘാത പഠനം നടത്തി വിദഗ്ധസമിതിയുടെ അംഗീകാരം വാങ്ങി പൊതുവാദമടക്കം നടപടികൾക്കുശേഷമേ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കാനാകൂ. സർക്കാർ തുക അനുവദിച്ചശേഷം ഉടമകൾക്ക് നഷ്ടപരിഹാര തുക കൈമാറും. പിന്നീട് വികസന പ്രവർത്തനങ്ങൾ ആരംഭിക്കും. ഏറ്റെടുക്കേണ്ട പുരയിടങ്ങളുടെ ഉടമസ്ഥര്‍ക്ക് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ അവകാശ നിയമം ഒന്നാം ഉപവകുപ്പ് അനുസരിച്ച് ന്യായമായ നഷ്ടപരിഹാരവും പുനഃസ്ഥാപനവും ലഭിക്കും. വിവിധ സര്‍വേ നമ്പരുകളില്‍പ്പെട്ട 57.08 ആര്‍സ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. 115 പുരയിടങ്ങളും മൂന്ന് പുറമ്പോക്കുകളും. വാടകയ്ക്ക് കടകള്‍ നടത്തുന്നവര്‍ക്ക് 50000 രൂപയും അംഗീകൃത തൊഴിലാളികള്‍ക്ക് 36000 രൂപയും വീടുകള്‍ക്ക് 4,60,000 രൂപയും ലഭിക്കും. കട ഉടമകള്‍ക്ക് കെട്ടിടവിലയ്ക്ക് പുറമേ ഭൂമിവിലയും ലഭിക്കും. 2017-–18 ലെ സംസ്ഥാന ബജറ്റിൽ ഉള്‍പ്പെടുത്തിയ പദ്ധതിക്ക് 2018 സെപ്തംബറില്‍ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചു. മിച്ചല്‍ ജങ്ഷനില്‍നിന്ന് വടക്കോട്ട് 80 മീറ്ററും തെക്കോട്ട് 140 മീറ്ററും പടിഞ്ഞാറോട്ട് 110 മീറ്ററും കിഴക്കോട്ട് 210 മീറ്ററും ദൂരത്തിലാണ് വീതി കൂട്ടുന്നത്. 22.5 കോടിയും നഷ്ടപരിഹാരം നല്‍കുന്നതിനാണ്. വിപണിവിലയുടെ ഇരട്ടിയും 12 ശതമാനം പലിശയും ഉടമകള്‍ക്ക് ലഭിക്കും.









0 comments