സംസ്ഥാനത്ത് ആദ്യം
കുരുന്നുകൾക്കായി "ഹാഫ് ബർത്ത്ഡേ പദ്ധതി' ആരംഭിച്ചു

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹാഫ് ബർത്ത്ഡേ പദ്ധതിയ്ക്ക് തുടക്കംകുറിച്ച് കുരുന്നുകൾക്ക് കുറുക്കുനൽകുന്ന എച്ച് സലാം എംഎൽഎ
വണ്ടാനം
ആറുമാസം പ്രായമായ കുഞ്ഞുങ്ങളുടെ വളർച്ചയും വികാസവും ഉറപ്പാക്കുന്ന ഹാഫ് ബർത്ത്ഡേ പദ്ധതിക്ക് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടക്കമായി. സംസ്ഥാനത്ത് ആദ്യമായി ഇൗ പദ്ധതി നടപ്പാക്കുന്നത് വണ്ടാനം മെഡിക്കൽ കോളേജാണ്. മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗവും, നാഷണൽ നിയോനെറ്റോളജി ഫോറവും, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക-്സും ചേർന്ന് പരിപാടി എല്ലാ മാസവും സംഘടിപ്പിക്കും. കുരുന്നുകൾക്ക് ആദ്യ ആറുമാസം മുലപ്പാൽ മാത്രം മതിയെങ്കിലും തുടർന്നുള്ള വളർച്ചയ-്ക്കും വികാസത്തിനും പൂരകഭക്ഷണങ്ങൾ കൂടി ആവശ്യമാണ്. ഈ ഘട്ടത്തിൽ ശരിയായ പോഷണം കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഹാഫ് ബർത്ത്ഡേ സംഘടിപ്പിക്കുന്നത്. മെഡിക്കൽ കോളേജിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും ജനിച്ച് ആറുമാസം പിന്നിടുമ്പോൾ ശിശുരോഗ വിദഗ്ധൻ പരിശോധിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തും. ശരിയായ വളർച്ചയുണ്ടോ എന്നും, ശിശുവികാസത്തിന്റെ പ്രധാനഘട്ടങ്ങൾ ശരിയാംവണ്ണം കടക്കുന്നുണ്ടോ എന്നും പരിശോധിക്കും. കുരുന്നുകൾക്ക് കുറുക്ക് നൽകിയും കേക്ക് മുറിച്ചും എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ-്തു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക-്സ് (ഐഎപി) സംസ്ഥാന പ്രസിഡന്റ് ഡോ. ഐ റിയാസ് അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എ ഹരികുമാർ, നാഷണൽ ന്യൂനറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ. ഒ ജോസ്, ഐഎപി വൈസ് പ്രസിഡന്റ് സംഗീത ജോസഫ്, ഒ ആൻഡ് ജി വിഭാഗം മേധാവി ഡോ. സംഗീതാ മേനോൻ, ശിശുരോഗ വിഭാഗം കൺസൾട്ടന്റ് ഡോ. മൈന, എഎപി സെക്രട്ടറി ഡോ. എ എസ് അൻഷ, ശിശുരോഗ വിഭാഗത്തിലെ പ്രൊഫ. ഡോ. ജയറാം ശങ്കർ എന്നിവർ സംസാരിച്ചു.








0 comments