മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

fish

പൊതുകുളങ്ങളിലെ മത്സ്യകൃഷി പാലക്കുളത്തിൽ മൽസ്യക്കുഞ്ഞുങ്ങളെ 
നിക്ഷേപിച്ച് നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 03, 2025, 01:51 AM | 1 min read

ആലപ്പുഴ

മുഖ്യമന്ത്രിയുടെ 12 ഇന പരിപാടികളില്‍ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പൊതുകുളങ്ങളിലെ മത്സ്യകൃഷി പദ്ധതി പ്രകാരം ആലപ്പുഴ കൊറ്റംകുളങ്ങര വാര്‍ഡിലെ പാലക്കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കട്ല, രോഹു, ഗ്രാസ് സ്കാര്‍പ്പ് ഇനത്തില്‍പ്പെട്ട 5000 മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. കൊറ്റംകുളങ്ങര അദ്വൈതം കുടുംബശ്രീ യൂണിറ്റിനാണ് പരിപാലന ചുമതല. മത്സ്യ കൃഷി നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഉദ്​ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ എം ജി സതീദേവി അധ്യക്ഷയായി. എം ആര്‍ പ്രേം, എ എസ് കവിത, മനു ഉപേന്ദ്രന്‍, അമ്പിളി അരവിന്ദ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബാലുശേഖര്‍, ഫിഷറീസ് പ്രമോട്ടര്‍ ഷീന സജി, വിവേക് തുടങ്ങിയവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home