ആവേശമായി തെരഞ്ഞെടുപ്പ് കൺവൻഷനുകള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2025, 12:16 AM | 1 min read

കാർത്തികപ്പള്ളി

എൽഡിഎഫ് ആറാട്ടുപുഴ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റിയംഗം കെ അനിലാൽ അധ്യക്ഷനായി. സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, സിപിഐ കാർത്തികപ്പള്ളി മണ്ഡലം സെക്രട്ടറി എ ശോഭ, സിപിഐഎം ഏരിയ കമ്മിറ്റിയംഗങ്ങളായ ജി ബിജുകുമാർ, പി എ അഖിൽ, ആറാട്ടുപുഴ വടക്ക് ലോക്കൽ സെക്രട്ടറി സ്മിതാ രാജേഷ്, ആറാട്ടുപുഴ തെക്ക് ലോക്കൽ സെക്രട്ടറി കെ ശ്രീകൃഷ്ണൻ, ആറാട്ടുപുഴ കിഴക്ക് ലോക്കൽ സെക്രട്ടറി വി ബേബി, കെ കരുണാകരൻ, ടി തസ്‌ലിം, ബി ദിലീപ് കുമാർ, എൽ മൻസൂർ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ : കെ അനിലാൽ (പ്രസിഡന്റ്), ജി ബിജുകുമാർ (സെക്രട്ടറി) . ചേപ്പാട് എൽഡിഎഫ് ചേപ്പാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി ജെ ആഞ്ചലോസ് ഉദ്ഘാടനംചെയ്തു. ഐ തമ്പി അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. ബി രാജേന്ദ്രൻ, വി കെ സഹദേവൻ, ടി സുരേന്ദ്രൻ, ആർ വിജയകുമാർ, എം കെ വേണുകുമാർ, ചേപ്പാട് കിഴക്ക് ലോക്കൽ സെക്രട്ടറി ജോൺ ചാക്കോ, ചേപ്പാട് പടിഞ്ഞാറ് ലോക്കൽ സെക്രട്ടറി കെ രഘു, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കാർത്തികേയൻ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: ഐ തമ്പി (പ്രസിഡന്റ്), ടി സുരേന്ദ്രൻ (സെക്രട്ടറി). ഹരിപ്പാട് എൽഡിഎഫ് വീയപുരം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ കാർത്തികപ്പള്ളി മണ്ഡലം സെക്രട്ടറി എ ശോഭ ഉദ്ഘാടനംചെയ്തു. എ ഖമറുദ്ദീൻ അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി സൈമൺ എബ്രഹാം സ്വാഗതം പറഞ്ഞു. ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ്, ജില്ലാ പഞ്ചായത്ത് പള്ളിപ്പാട് ഡിവിഷൻ സ്ഥാനാർഥി കെ കാർത്തികേയൻ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ആനാരി ഡിവിഷൻ സ്ഥാനാർഥി ശ്രീവിദ്യ, ശാന്താ ബാലൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിനോയി വർഗീസ് (പ്രസിഡന്റ്), സൈമൺ എബ്രഹാം (സെക്രട്ടറി).



deshabhimani section

Related News

View More
0 comments
Sort by

Home