വജ്രജൂബിലി കലാമേള

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാമേള എച്ച് സലാം എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി കലാമേള നടത്തി. കെജിഒഎ ആലപ്പുഴ ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിഹാളിൽ നടന്ന കലാമേള എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ-്‌തു. ഏരിയ പ്രസിഡന്റ് ജ്യോതിഷ-്‌കുമാർ അധ്യക്ഷനായി. കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം ആർ രാജീവ്, ജില്ലാ ജോ. സെക്രട്ടറി കെ എസ് രാജേഷ്, എൻജിഒ യൂണിയൻ ജില്ലാ വൈസ-്‌പ്രസിഡന്റ് ജി രാജേഷ്, ഓണററി അംഗം ഒ ജെ ഷിബു, ഏരിയ സെക്രട്ടറി ബി സിനി, വെനീസിയം ചെയർമാൻ മുരളീധരൻ, എസ് വേണുക്കുട്ടൻ, സജിതദാസ്, മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിനുശേഷം ജീവനക്കാരുടെ വിവിധ കലാമത്സരങ്ങൾ അരങ്ങേറി.









0 comments