ടെൻഡർ നടപടികൾ ആരംഭിച്ചു
8.67 കോടി രൂപ ചെലവിൽ രാമങ്കരിയിൽ കോടതി സമുച്ചയം

രാമങ്കരി കോടതി കെട്ടിടത്തിന്റെ മാതൃക
മങ്കൊമ്പ്
രാമങ്കരി കോടതികെട്ടിട നിർമാണത്തിന്റെ ഒന്നാംഘട്ടം പ്രവൃത്തിയുടെ ടെൻഡർ നടപടികൾ ആരംഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു. 8.67 കോടി രൂപ വിനിയോഗിക്കുന്ന നിർമാണപ്രവൃത്തികൾക്ക് പൊതുമരാമത്ത് കെട്ടിടവിഭാഗമാണ് മേൽനോട്ടം. ഫൗണ്ടേഷൻ പൈലിങ്, ആദ്യനിലയുടെ നിർമാണം, ലാൻഡ് ഫോർമേഷൻ, സംരക്ഷണഭിത്തി തുടങ്ങിയ പ്രവൃത്തികളാണ് ആദ്യഘട്ടം. 1586 ചതുരശ്ര അടി വിസ്‌തൃതിയിൽ മൂന്നുനില കെട്ടിടവും ലാൻഡ് ഡെവലപ്മെന്റും സംരക്ഷണഭിത്തിയുടെ നിർമാണവുമാണ് കോടതി സമുച്ചയ നിർമാണപദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഓരോ നിലയും 487 ചതുരശ്ര അടി വീതം വിസ്‌തൃതിയുണ്ടാകും. 125 ചതുരശ്രഅടി മെഷീൻ റൂമിനായും പോർച്ചിനായും വേർതിരിച്ചിട്ടുണ്ട്. കെട്ടിടത്തിൽ കോടതി ഹാൾ, ജഡ്‌ജിമാരുടെ ചേംബർ, ലോബി, ബാർ അസോസിയേഷൻ മുറി, വാദികൾക്ക് കാത്തിരിപ്പ് മുറി, വനിത അഭിഭാഷക മുറി, ജുഡീഷ്യൽ സർവീസ് സെന്റർ, കാന്റീൻ, റെക്കോർഡ് റൂം, ഓഫീസ് റൂം, തൊണ്ടി റൂം, പോർട്ടിക്കോ, പബ്ലിക് പ്രോസിക്യൂട്ടർ റൂം, ശൗചാലയം, സിസിടിവി കൺട്രോൾ റൂം, ഇലക്‌ട്രിക്കൽ റൂം, പൊലീസ് ഡ്രസിങ് റൂം, ലിഫ്റ്റ് റൂം തുടങ്ങിയ സൗകര്യങ്ങളോടെയാകും കോടതിസമുച്ചയ നിർമാണം.









0 comments