പ്രതികാരച്ചുങ്കത്തിനെതിരെ കയർ ഫാക്ടറി തൊഴിലാളി ധർണ

ചേർത്തല താലൂക്ക് കയർ ഫാക്ടറി തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധ ധർണ സിഐടിയു ജില്ലാ വൈസ്‍പ്രസിഡന്റ് കെ ആർ ഭഗീരഥൻ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
ഇന്ത്യയിൽനിന്ന് കയറ്റുമതിചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അധികചുങ്കം പ്രഖ്യാപിച്ച അമേരിക്കൻ നടപടിക്ക് എതിരെ കയർ ഫാക്ടറി തൊഴിലാളികൾ ധർണ സംഘടിപ്പിച്ചു. ചേർത്തല താലൂക്ക് കയർ ഫാക്ടറി തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിലെ ധർണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ ആർ ഭഗീരഥൻ ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ പ്രസിഡന്റ് എ എസ് സാബു അധ്യക്ഷനായി. ജി ബാഹുലേയൻ, പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു









0 comments