സഹ. ബാങ്ക് വാർഷിക പൊതുയോഗം

കായംകുളം വില്ലേജ് സർവീസ് സഹകരണബാങ്ക് സംഘടിപ്പിച്ച ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കൽ പ്രസിഡന്റ് പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കായംകുളം വില്ലേജ് സർവീസ് സഹകരണ ബാങ്ക് (ക്ലിപ്തംനമ്പർ 1596) വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് പി ഗാനകുമാർ അധ്യക്ഷനായി. മികച്ച സഹകരികളെ ആദരിച്ചു. സഹകാരികളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ക്യാഷ് അവാർഡും നൽകി. വിവിധ പുതിയ പദ്ധതികൾ പൊതുയോഗം അംഗീകരിച്ചു. കാറ്ററിങ് യൂണിറ്റ്, പെട്രോൾ പമ്പ്, ലേബർ സപ്ലൈ, ആംബുലൻസ്, മൊബൈൽ ഫ്രീസർ യൂണിറ്റ് അടക്കം പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ നിരവധി പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. ഭരണസമിതിയംഗങ്ങളായ ജി ഹരി, ടി കെ സുകുമാരൻ, അബ്ദുൾ സമീർ, അബ്ദുൾ സലാം, ജോൺ കുരുവിള, കെ ഭദ്രൻ, വിനയചന്ദ്രൻ, കാർത്തികക്കുട്ടിയമ്മ, എസ് നീതു, എസ് രശ്മി, അബ്ദുൾ സമീർ, സെക്രട്ടറി ആർ ബിജു എന്നിവർ സംസാരിച്ചു.









0 comments