ബാലജ്യോതി പുരസ്കാരം നൽകി

പാലമേൽ പഞ്ചായത്തിന്റെ ബാലജ്യോതി പുരസ്കാരവിതരണം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
പാലമേൽ പഞ്ചായത്ത് എസ്എസ്എൽസി, പ്‌ളസ് ടു ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്‌ളസ് നേടിയവർ, ബിരുദം - ബിരുദാനന്തര ബിരുദം എന്നിവയിൽ റാങ്ക് നേടിയവർ വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവർ എന്നിവർക്ക് ബാലജ്യോതി പുരസ്കാരം നൽകി അനുമോദിച്ചു. അനുമോദന സമ്മേളനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് അധ്യക്ഷനായി. എംഎൽഎ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.









0 comments