ലഹരിവിരുദ്ധ ക്ലാസ്

ഹരിപ്പാട് എംജി നഗർ റെസിഡൻസ് അസോസിയേഷനും ടൗൺ എൽപി സ-്‌കൂൾ പിടിഎയും ചേർന്ന് നടത്തിയ ലഹരിവിരുദ്ധ ക്ലാസ് പ്രസിഡന്റ് ഡോ. ശശികുമാർപിള്ള ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
ഹരിപ്പാട് എംജി നഗർ റെസിഡൻസ് അസോസിയേഷനും ടൗൺ എൽപി സ-്‌കൂൾ പിടിഎയുംചേർന്ന് ലഹരിവിരുദ്ധ ക്ലാസ് നടത്തി. വിമുക്തി കോ–ഓർഡിനേറ്ററും സിവിൽ എക-്‌സൈസ് ഓഫീസറുമായ എസ് സജീവ്കുമാർ ക്ലാസെടുത്തു. പ്രസിഡന്റ് ഡോ. ശശികുമാർപിള്ള ഉദ്ഘാടനംചെയ-്‌തു. സെക്രട്ടറി കെ കെ നായർ അധ്യക്ഷനായി. വികസനസമിതി ചെയർമാൻ ഹരീഷ് ബാബു, വൈസ്ചെയർമാൻ പത്മനാഭപിള്ള, ട്രഷറർ ടി പുരുഷോത്തമൻപിള്ള, പിടിഎ പ്രസിഡന്റ് അശ്വതി സനൽ, സെക്രട്ടറി രാജേഷ്, പ്രധാനാധ്യാപിക മഞ്‌ജുഷ, അസോസിയേഷൻ രക്ഷാധികാരി എം കൃഷ-്‌ണൻനായർ എന്നിവർ സംസാരിച്ചു.









0 comments