ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്

ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ് കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി സന്തോഷ്‌കുമാർ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
പുല്ലുകുളങ്ങര ജനത വായനശാല സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി സന്തോഷ്‌കുമാർ ഉദ്ഘാടനംചെയ്തു. കീച്ചേരിൽ ശങ്കരപ്പിള്ള അധ്യക്ഷനായി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സി സുനിൽ കുമാർ ക്ലാസെടുത്തു. രാജ് മോഹൻ, വി രമാദേവി, കെ കൃഷ്ണകുമാരി, ഡി അംബികാദേവി, സി മോഹനൻ, ഷീല പ്രസാദ് എന്നിവർ സംസാരിച്ചു.









0 comments