വാർഷികവും ഓണാഘോഷവും

കോടുകുളഞ്ഞി കരോട് ഗ്രാമോദ്ധാരണ വായനശാല സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
കോടുകുളഞ്ഞി കരോട് ഗ്രാമോദ്ധാരണ വായനശാലയുടെ വാർഷികവും ഓണാഘോഷവും നടന്നു. സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. വായനശാല പ്രസിഡന്റ് കെ രമേശ്‌കുമാർ അധ്യക്ഷനായി. സാഹിത്യകാരി ജയശ്രീ പള്ളിക്കൽ മുഖ്യപ്രഭാഷണം നടത്തി. വെൺമണി പഞ്ചായത്ത് പ്രസിഡന്റ് ടി സി സുനിമോൾ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ആർ വിജയകുമാർ, ജില്ലാ പഞ്ചായത്തംഗം മഞ്ജുളദേവി, ബ്ലോക്ക് പഞ്ചായത്തംഗം ജെബിൻ പി വർഗീസ്, ഗ്രന്ഥശാല സെക്രട്ടറി മനോജ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ. ആർ രാജഗോപാൽ, ഡോ. എസ് ശരൺ, നിലക്കലേത്ത് രവീന്ദ്രൻനായർ, പി കെ ശിവൻ എന്നിവരെ ആദരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.









0 comments