പുന്നക്കുറ്റി നഗറിൽ അംബേദ്കർ ഗ്രാമവികസന പദ്ധതി

താമരക്കുളം പുന്നക്കുറ്റി നഗറിൽ ആരംഭിച്ച അംബേദ്കർ ഗ്രാമവികസന പദ്ധതി എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
താമരക്കുളം പുന്നക്കുറ്റി നഗറിൽ അംബേദ്കർ ഗ്രാമവികസന പദ്ധതിപ്രകാരം ഒരുകോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ നിർമാണം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ജി വേണു അധ്യക്ഷനായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, ബ്ലോക്ക് പഞ്ചായത്തംഗം ശാന്തി സുഭാഷ്, വാർഡ് അംഗം എസ് ശ്രീജ, ജില്ലാ നിർമിതികേന്ദ്രം- പ്രോജക്‌ട് മാനേജർ സഷിർകുമാർ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ആർ രാജേഷ് എന്നിവർ സംസാരിച്ചു. പദ്ധതിപ്രകാരം പുന്നക്കുറ്റി നഗറിലെ 39 വീടിന്റെ അറ്റകുറ്റപ്പണികളും അഞ്ച് പൊതുകിണറിന്റെ പുനരുദ്ധാരണവും വിജ്ഞാനവാടിക്ക് പുതിയ ശൗചാലയവും വീടുകളുടെ വൈദ്യുതീകരണവും പൂർത്തീകരിക്കും.









0 comments