പുസ്തകോത്സവം ഇന്ന് സമാപിക്കും

ആലപ്പുഴ
എം ടി വാസുദേവൻ നായർ നഗറിൽ (എസ് ഡി കോളേജ്, ആലപ്പുഴ) നടക്കുന്ന ജില്ല ലൈബ്രറി വികസന സമിതിയുടെ പുസ്‌തകോത്സവം ശനിയാഴ്‌ച സമാപിക്കും. ശനി രാവിലെ ഒൻപതിന് അനുമോദന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യും. അലിയാർ എം മാക്കിയിൽ അധ്യക്ഷനാകും.അഖില കേരള വായനോത്സവ വിജയികളായ എ അഭിനവ് കൃഷ്‌ണ, ജി പ്രിയങ്ക, ഡോ. ആർ സേതുനാഥ് എന്നിവരെ മന്ത്രി അനുമോദിക്കും. സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ അഞ്ജലി പ്രദീപ്, സി ആർ വൈശാഖ് എന്നിവരെ പി പി ചിത്തരഞ്ജൻ എംഎൽഎയും നാടകോത്സവത്തിലെ മികച്ച നടി മിനി ഹരിദാസിനെ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം മാലൂർ ശ്രീധരനും മികച്ച ഗ്രന്ഥശാല പ്രവർത്തകരെ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ജി കൃഷ്ണകുമാറും അനുമോദിക്കും. മികച്ച ലൈബ്രേറിയൻമാരായ കെ പി പാർവതിക്കുട്ടി, സി ആർ വത്സലകുമാരി, കെ രാമവർമരാജ, അമ്പിളി കല, എൻ ബീനകുമാരി, എം സാംബശിവൻ, നാടകോൽസവത്തിൽ പങ്കാളികളായ ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങിയവരും അനുമോദനം ഏറ്റുവാങ്ങും. വെള്ളി രാവിലെ എം ടി വാസുദേവൻ നായർ അനുസ്മരണവും സർഗസംവാദവും നടന്നു. കഥാകൃത്ത് കെ രേഖ അനുസ്മരണ പ്രഭാഷണം നടത്തി. എസ്ഡി കോളേജ് മലയാളവിഭാഗം മേധാവി ഡോ. എസ് അജയകുമാർ അധ്യക്ഷനായി. ഡോ. ദേവി കെ വർമ്മ മോഡറേറ്ററായി. തുടർന്ന് തായാട്ട് അനുസ്മരണവും കഥയരങ്ങും നടന്നു. ഇലിപ്പക്കുളം രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എസ് വി ബാബു അധ്യക്ഷനായി. കഥയരങ്ങ് കാവാലം ബാലചന്ദ്രൻ ഉദ്‌ഘാടനംചെയ്തു.









0 comments