കഞ്ചാവുമായി 2 അതിഥിത്തൊഴിലാളികൾ പിടിയിൽ

കായംകുളം
എക്‌സൈസ് റെയ്ഡിൽ കഞ്ചാവുമായി രണ്ട് അതിഥിത്തൊഴിലാളികൾ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശി അമിത് മണ്ഡൽ (27), ബിഹാർ സ്വദേശി രൺധീർകുമാർ മഞ്ചി (29) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കായംകുളം എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്‌ടർ ഇ മുഹമ്മദ് മുസ്‌തഫയുടെ നേതൃത്വത്തിൽ കായംകുളം റെയിൽവേ സ്‌റ്റേഷൻഭാഗത്ത് നടത്തിയ പരിശോധനയിലാണ് അമിത് മണ്ഡൽ പിടിയിലായത്. ഇയാളിൽനിന്ന് 1.156 കി. ഗ്രാം കഞ്ചാവ് കസ്‌റ്റഡിയിലെടുത്തു. കായംകുളം പുള്ളിക്കണക്ക് ഭാഗത്തുവച്ച് 1.183 കി. ഗ്രാം കഞ്ചാവ് കൈവശം സൂക്ഷിച്ച കുറ്റത്തിനാണ് രൺധീർകുമാർ മഞ്ചിയെ അറസ്‌റ്റ് ചെയ്‌തത്.









0 comments