ക്രിക്കറ്റിൽ കുട്ടനാടിന് കിരീടം

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജീവനക്കാർക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് കേരള രഞ്‌ജി ടീം ഫീൽഡിങ് കോച്ച് റജീഷ് രത്നകുമാർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജീവനക്കാർക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ കുട്ടനാട് ഇലവൻസ് ചാമ്പ്യന്മാരായി. ആലപ്പുഴ റവന്യൂ ഡിപ്പാർട്ട്‌മെന്റ് ടീമാണ് റണ്ണേഴ്സ് അപ്പ്. കുട്ടനാട് ടീമിലെ അനീഷാണ് പ്ലെയർ ഓഫ് ദി ടൂർണമെന്റും ഫൈനൽ ഓഫ് ദി ടൂർണമെന്റും. അമ്പലപ്പുഴ 22 യാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലെ മത്സരങ്ങൾ കേരള രഞ്‌ജി ടീം ഫീൽഡിങ് കോച്ച് റജീഷ് രത്നകുമാർ ഉദ്ഘാടനംചെയ്‌തു. സ്വാഗതസംഘം സബ് കമ്മറ്റി കൺവീനർ പി സജിത്ത് അധ്യക്ഷനായി. ജനറൽ കൺവീനർ ബി സന്തോഷ്, യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ അരുൺകുമാർ, സെക്രട്ടറി സി സിലീഷ്, കൺവീനർ എൽ മായ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സി സി നയനൻ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റംഗം വിമൽ വി ദേവ് നന്ദിയും പറഞ്ഞു. ജേതാക്കൾക്ക് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ സമ്മാനങ്ങൾ വിതരണംചെയ്‌തു. ബി സന്തോഷ്, പി സജിത്ത്, എൽ മായ തുടങ്ങിയവർ സംസാരിച്ചു.









0 comments