നവീകരിച്ച റോഡുകൾ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനംചെയ്യും

ആലപ്പുഴ
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിനു കീഴിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി നവീകരിച്ച റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്‌ച ഓൺലൈനായി ഉദ്ഘാടനംചെയ്യും. വൈകിട്ട് 4.30ന് തിരുവനന്തപുരം മാനവീയം വീഥിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ജില്ലയിൽ മാവേലിക്കര മണ്ഡലത്തിലെ കുറത്തികാട് ക്ഷേത്രം - മുള്ളിക്കുളങ്ങര ക്ഷേത്രം റോഡ്, അരൂർ മണ്ഡലത്തിലെ ചിറയ്ക്കൽ - പൂച്ചാക്കൽ റോഡ്, കുട്ടനാട് മണ്ഡലത്തിലെ ചക്കച്ചമ്പാക്ക കവലേക്കളം റോഡ്, കായംകുളം മണ്ഡലത്തിലെ പള്ളിക്കൽ കൃഷ്ണപുരം റോഡ് എന്നിവയാണ് ഉദ്ഘാടനംചെയ്യുന്നത്. മാവേലിക്കര കുറത്തികാട് ക്ഷേത്രം - മുള്ളിക്കുളങ്ങര ക്ഷേത്രം റോഡ് ഉദ്ഘാടനത്തിന്റെ ഭാഗമായി കുറത്തികാട് ജങ്‌ഷനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ എം എസ് അരുൺകുമാർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയാകും. അരൂർ ചിറയ്ക്കൽ - പൂച്ചാക്കൽ റോഡിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തൈക്കാട്ടുശ്ശേരി ചിറയ്ക്കൽ ജങ്‌ഷനിൽ ദലീമ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും. കെ സി വേണുഗോപാൽ എംപി മുഖ്യാതിഥിയാകും. കുട്ടനാട് ചക്കച്ചമ്പാക്ക കവലേക്കളം റോഡിന്റെ രണ്ടാം ഭാഗത്തിന്റെ പൂർത്തീകരണ ഉദ്ഘാടനത്തിന്റെ ഭാഗമായി നീലംപേരൂർ പഞ്ചായത്ത് ഹാളിൽ തോമസ് കെ തോമസ് എംഎൽഎ ശിലാഫലകം അനാച്ഛാദനംചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയാകും. കായംകുളം പള്ളിക്കൽ കൃഷ്ണപുരം റോഡ് ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ഭരണിക്കാവ് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ യു പ്രതിഭ എംഎൽഎ ശിലാഫലകം അനാച്ഛാദനംചെയ്യും. കെ സി വേണുഗോപാൽ എംപി മുഖ്യാതിഥിയാകും. ഇതോടൊപ്പം മറ്റ് ജില്ലകളിൽ പൂർത്തീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നടത്തും.









0 comments