"കൂടെയുണ്ട് കരുത്തേകാൻ' പദ്ധതിക്ക് തുടക്കം

ആലപ്പുഴ
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘കൂടെയുണ്ട് കരുത്തേകാൻ' പദ്ധതിക്ക് തുടക്കമായി. ലഹരി ഉപയോഗം, റാഗിങ്, നിയമവിരുദ്ധമായ വാഹന ഉപയോഗം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, കൗമാരക്കാരുടെ പെരുമാറ്റ പ്രശ്നങ്ങൾ എന്നീ മേഖലകളിലായി സംസ്ഥാനത്തെ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പരിശീലനം നൽകലാണ് വിദ്യാർഥി–- രക്ഷാകർതൃ–- അധ്യാപക ശാക്തീകരണ പരിപാടിയുടെ ലക്ഷ്യം. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്ക് ദ്വിദിന പരിശീലനം മാന്നാർ നായർ സമാജം ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ ഉദ്‌ഘാടനംചെയ്തു. സ്കൂൾ പ്രിൻസിപ്പൽ മനോജ് അധ്യക്ഷനായി. ഹയർസെക്കൻഡറി ജില്ലാ അസി. കോ–-ഓർഡിനേറ്റർ സത്യജ്യോതി, കരിയർ ഗൈഡൻസ് വിദ്യാഭ്യാസ ജില്ലാ കോ–-ഓർഡിനേറ്റർ ഡോ. നിഷ ആൻ ജേക്കബ്, പരിശീലകരായ ആർ ബിന്ദു, റാണി, സ്റ്റാഫ് സെക്രട്ടറി പ്രദീപ് എന്നിവർ സംസാരിച്ചു.









0 comments