എസ്‌എഫ്‌ഐ ബീച്ച് വൃത്തിയാക്കി

എസ്‌എഫ്‌ഐ സംഘടിപ്പിച്ച ആലപ്പുഴ ബീച്ച് വൃത്തിയാക്കൽ സംസ്ഥാന വൈസ്‌പ്രസിഡന്റ് ആര്യ പ്രസാദ് ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
എസ്‌എഫ്‌ഐ ജില്ലയിൽ ‘അവനി വാഴ്‌വ് കിനാവ്’ എന്ന പേരിലാണ് പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശുചീകരണം നടത്തി. ആലപ്പുഴ ബീച്ച് വൃത്തിയാക്കി മാലിന്യങ്ങൾ ശേഖരിച്ച് ഹരിതകർമസേനയ്‌ക്ക് കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് ആര്യ പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് റോഷൻ എസ് രമണൻ, വൈസ് പ്രസിഡന്റ് സൗരവ് സുരേഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം സൽമാൻ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.









0 comments