ഇരമ്പിയാർത്ത്‌ ജനസാഗരം

നാലാം വാര്‍ഷികം

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ എൽഡിഎഫ് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലെ ജനക്കൂട്ടം

avatar
അഞ്‌ജുനാഥ്‌

Published on May 07, 2025, 12:19 AM | 1 min read

ആലപ്പുഴ

അറബിക്കടലോരത്ത്‌ ജനസാഗരം ഇരമ്പി. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ പതിനായിരങ്ങൾ ഒഴുകിയെത്തി. ദുഷ്‌പ്രചാരണങ്ങളെ തകർത്തെറിഞ്ഞ്‌ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്‌ഠനേടി അഞ്ചാം വർഷത്തിലേക്ക്‌ കടക്കുന്ന സർക്കാരിന്‌ പോരാട്ടങ്ങളുടെ ചരിത്രം ത്രസിക്കുന്ന ആലപ്പുഴ അഭിവാദ്യമേകി. യോഗത്തിൽ മുഖ്യമന്ത്രി എത്തിയപ്പോൾ ജനങ്ങളുടെ ആവേശം അണപൊട്ടി. സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന ജനാവലി മുദ്രാവാക്യം വിളികളോടെയാണ്‌ ജനനായകനെ വരവേറ്റത്‌. തുടർന്ന്‌ ചേർന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു. എൽഡിഎഫ്‌ ഭരണത്തിൽ സംസ്ഥാനം ഓരോ മേഖലയിലും കൈവരിച്ച നേട്ടങ്ങൾ മുഖ്യമന്ത്രി എണ്ണിയെണ്ണി വിശദീകരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്‌ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്‌ എന്നിവർ സംസാരിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ്‌ സുജാത, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ബി ചന്ദ്രബാബു, കെ പ്രസാദ്‌, സംസ്ഥാന കൺട്രോൾ കമീഷൻ ചെയമാൻ കെ എച്ച്‌ ബാബുജാൻ, എംഎൽഎമാരായ പി പി ചിത്തരഞ്‌ജൻ, എച്ച്‌ സലാം, തോമസ്‌ കെ തോമസ്‌, എം എസ്‌ അരുൺകുമാർ, ദലീമ, ജോബ്‌ മൈക്കിൾ, കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് വി സി ഫ്രാൻസിസ്‌, സ്‌റ്റീഫൻ ജോർജ്‌, കേരള കോൺഗ്രസ്‌ ബി ജില്ലാ പ്രസിഡന്റ് ജയ്സപ്പൻ മത്തായി , ഐ ഷിഹാബുദ്ദീൻ (കോൺഗ്രസ്‌ എസ്‌), ഡോ. കെ സി ജോസഫ്‌ (ജനാധിപത്യ കേരള കോൺഗ്രസ്‌), കൊല്ലങ്കോട്‌ രവീന്ദ്രൻ നായർ (ജനതാദൾ എസ്‌), ടി എൻ സുരേഷ്‌ കോവളം (ആർജെഡി) , കെ വി ഉദയഭാനു (എംഎൽപി റെഡ്‌ ഫ്‌ളാഗ്‌ ) തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home