എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം: പതാകദിനം ആചരിച്ചു

പതാകദിനത്തോടനുബന്ധിച്ച് ആലപ്പുഴ സിവിൽ സ്റ്റേഷനിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കേരള എൻജിഒ യൂണിയൻ 62–-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലയിൽ പതാകദിനം ആചരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിലും ഏരിയ, യൂണിറ്റ് കേന്ദ്രങ്ങളിലും പതാക ഉയർത്തി. 25, 26, 27 തീയതികളിൽ ആലപ്പുഴയിലാണ് സമ്മേളനം. ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് എൻ അരുൺകുമാർ പതാക ഉയർത്തി. സെക്രട്ടറി സി സിലീഷ് സംസാരിച്ചു. സിവിൽ സ്റ്റേഷനിൽ ഏരിയ പ്രസിഡന്റ് വിനിതാ റെഡ്ഡി പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി സീമ എസ് നായർ സംസാരിച്ചു. മെഡിക്കൽ കോളേജ് ഏരിയയിൽ ജോമോൻ പീറ്റർ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ സുനിൽകുമാർ സംസാരിച്ചു. കുട്ടനാട്ടിൽ ആർ എൻ അമൽരാജ് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയറ്റംഗം വി കെ ഉദയൻ സംസാരിച്ചു. കായംകുളത്ത് കെ ആർ രാജേഷ് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയറ്റംഗം സി ഗാഥ സംസാരിച്ചു. ടൗൺ ഏരിയയിൽ ടി എം ഷൈജ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം പി സജിത്ത് സംസാരിച്ചു. ചേർത്തലയിൽ വിദ്യാഭഗിനി പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം ബി സന്തോഷ് സംസാരിച്ചു. മാവേലിക്കരയിൽ പി വി വിമൽകുമാർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റംഗം ഒ ബിന്ദു സംസാരിച്ചു. ചെങ്ങന്നൂരിൽ രമേശ്‌ചന്ദ്രൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റംഗം ബി ബിന്ദു സംസാരിച്ചു. ഹരിപ്പാട്ട് എസ് ഗുലാം പതാക ഉയർത്തി. സംസ്ഥാന കൗൺസിൽ അംഗം പി പി അനിൽകുമാർ സംസാരിച്ചു.








0 comments