നായനാർദിനം ആചരിച്ചു

ഇ കെ നായനാർ അനുസ്‌മരണത്തിന്റെ ഭാഗമായി കൃഷ്‌ണപിള്ള സ്‌മാരകമന്ദിരത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തുന്നു
ആലപ്പുഴ
ജനനായകൻ ഇ കെ നായനാരുടെ ചരമവാർഷികദിനം നാടെങ്ങുമാചരിച്ചു. സിപിഐ എം ഓഫീസുകളിലും ബ്രാഞ്ച് കേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും പതാക ഉയർത്തിയും നായനാരുടെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തിയും അനുസ്‌മരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി.
ആലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിൽ ജില്ലാ കമ്മിറ്റി അംഗം വി ബി അശോകൻ പതാക ഉയർത്തി. വി ടി രാജേഷ് സംസാരിച്ചു. അമ്പലപ്പുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ സിഐടിയു ഓഫീസിൽ നായനാരുടെ ഛായാചിത്രം അലങ്കരിച്ച് പുഷ്‌പാർച്ചന നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി എ വി അനിരുദ്ധൻ സംസാരിച്ചു.
ദേശാഭിമാനിയിൽ എസ് രാജേന്ദ്രൻ പതക ഉയർത്തി. ന്യൂസ് എഡിറ്റർ ലെനി ജോസഫ് സംസാരിച്ചു.









0 comments