മകനെ ഉപേക്ഷിച്ച് കടന്നതായി പരാതി; 26 നായകളെയും കൈയൊഴിഞ്ഞു

തൃപ്പൂണിത്തുറ: വാടകവീട്ടിൽ മകനെ ഉപേക്ഷിച്ച് അച്ഛൻ കടന്നുകളഞ്ഞതായി പരാതി. തൃപ്പൂണിത്തുറ നഗരസഭ 47–-ാം ഡിവിഷനിൽ എരൂർ തൈക്കാട്ട് ദേവീ ക്ഷേത്രത്തിനുസമീപത്തെ വീട്ടിൽ സുധീഷ് എസ് കുമാറാണ് കഴിഞ്ഞ ഞായറാഴ്ച മൂന്നാം ക്ലാസ് വിദ്യാർഥിയെയും 26 ഹൈബ്രിഡ് നായകളെയും വീട്ടിൽ ഉപേക്ഷിച്ചത്. കുട്ടി ഫോണിൽ പൊലീസിനെ വിളിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
തിങ്കളാഴ്ച രാത്രിയോടെ പൊലീസെത്തി കുട്ടിയെ ബന്ധുക്കൾക്ക് കൈമാറി. സുധീഷിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. മൂന്ന് ദിവസത്തിലധികമായി ഭക്ഷണവും മറ്റും കിട്ടാതെ പട്ടിണിയിലായ നായകൾ റോഡിലേക്കിറങ്ങി അലയാൻ തുടങ്ങി. ചിലർ ബിസ്‌കറ്റും മറ്റും കൊണ്ടുവന്ന് നായകൾക്ക് കൊടുത്തിരുന്നു. 26 നായകളെയും കൊച്ചിയിലെ ഷെൽട്ടറിലേക്ക് ബുധനാഴ്ച വൈകിട്ടോടെ നീക്കി. കുട്ടിയുടെ അമ്മ വിദേശത്താണെന്ന് പറയുന്നു.









0 comments