ലോക പ്രമേഹ ദിനാചരണം നടത്തി

world diabetes day 2025
വെബ് ഡെസ്ക്

Published on Nov 17, 2025, 11:34 PM | 2 min read


കൊച്ചി : എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ഭവ സ്പെഷ്യൽ ക്ലിനിക്കിന്റെ നേതൃത്വത്തിൽ ലോക പ്രമേഹ ദിനാചരണം നടത്തി. പ്രമേഹം എങ്ങനെ നിയന്ത്രിക്കാം എന്ന വിഷയത്തെക്കുറിച്ച് വിവിധ ചികിത്സ വിഭാഗങ്ങളിലെ ഡോക്ടർമാർ നയിച്ച പാനൽ ചർച്ച, ഹോമിയോപ്പതി മെഡിക്കൽ കൺസൾട്ടേഷൻ, ആരോഗ്യ പാചക മത്സരം, പ്രമേഹ ദിന ബോധവൽക്കരണാർത്ഥം നടത്തിയ സ്കിറ്റ് , നാച്ചുറോപ്പതി ദിനവുമായി ബന്ധപ്പെട്ട നടത്തിയ നാച്ചുറോപ്പതി ഫുഡ് എക്സ്പോ, ഡയബറ്റിക് പരിശോധന & ഹെൽത്ത് സ്ക്രീനിങ് എന്നിവ ജനകീയ പങ്കാളിത്തത്തോടെ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടന്നു.


"ഡയബറ്റിക് ഡയലോഗ് "എന്ന പേരിൽ പ്രമേഹ രോഗത്തെക്കുറിച്ച് വിവിധ ശാസ്ത്ര ശാഖകളിലെ ആരോഗ്യ വിദഗ്ധന്മാർ നയിച്ച പാനൽ ചർച്ചകളിൽ ഡോ.പി.കെ.ജയപ്രകാശ് (MBBS,JCPTGP(UK), റിട്ട. പ്രൈമറി കെയർ ഫിസിഷ്യൻ നാഷണൽ ഹെൽത്ത് സർവീസ്,U.K), ഡോ.ബാബു ജോസഫ് (ഡയറക്ടർ, നേതാജി യോഗ ആൻഡ് നാച്ചുറോപ്പതി ഹോസ്പിറ്റൽ,കാക്കനാട്, കൊച്ചി ,റിട്ട സി.എം.ഓ ഗവൺമെൻറ് നാച്ചുറോപ്പതി ഹോസ്പിറ്റൽ,വർക്കല,NIN ഡയറക്ടർ,പൂനെ), ഡോ. ബാബു K.T(റിട്ട CMO കേരള സർക്കാർ ആയുഷ്- ഹോമിയോപ്പതി വകുപ്പ്), ഡോക്ടർ രേഷ്മ രാജഗോപാൽ BAMS,MS(ഡയറക്ടർ, ക്രസ്റ്റ് ഇൻറർനാഷണൽ), ഡോ.അനുശ്രീ പ്രകാശ് (BHMS,M.D(ഹോമിയോപ്പതി മെഡിക്കൽ ,ഓഫീസർ കേരള സർക്കാർ ആയുഷ്- ഹോമിയോപ്പതി വകുപ്പ്) തുടങ്ങിയവരാണ് പാനൽ ചർച്ചയിൽ പങ്കെടുത്തത്. ഇതിനോട് അനുബന്ധിച്ച് പൊതുജനങ്ങൾക്കായി ആരോഗ്യ പാചക മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.


world diabetes day 2025


ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ ആഹാരത്തിന് വലിയ പങ്കാണുള്ളത് ഇതിനെ കുറിച്ചുള്ള അവബോധം പൊതുജനങ്ങളിൽ ഉണ്ടാക്കുന്നതിനു വേണ്ടി നാച്ചുറപ്പതി ഫുഡ് എക്സ്പോ ആയുഷ്മാൻ ഭവ പദ്ധതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. ഹെൽത്ത് സ്ക്രീനിങ്ങും രക്ത പരിശോധനയും ഉണ്ടായിരുന്നു. ഡോക്ടർ പടിയാർ ഹോമിയോപ്പതി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ പ്രമേഹ ദിന ബോധവൽക്കരണാർത്ഥം സ്കിറ്റ് നടത്തി.


ആയുഷ്മാന്ഭവ കൺവീനർ ഡോ. ഹേമ തിലക് , ഡോ.രഹന( മെഡിക്കൽ ഓഫീസർ സർക്കാർ ഹോമിയോ ഡിസ്പെൻസറി പുത്തൻവേലിക്കര), ഡോ.അഭിലാഷ്(ചീഫ് മെഡിക്കൽ ഓഫീസർ, സർക്കാർ ഹോമിയോ ഡിസ്പെൻസറി, ഞാറക്കൽ),ഡോ. അനീഷ്(മെഡിക്കൽ ഓഫീസർ,സർക്കാർ ഹോമിയോ ഡിസ്പെൻസറി , കുമ്പളങ്ങി), ഡോ.സ്മിതാ മേനോൻ (മെഡിക്കൽ ഓഫീസർ സർക്കാർ ഹോമിയോ ഡിസ്പെൻസറി കൊട്ടുവള്ളി), ഡോ.ദിവ്യശ്രീ(NHM മെഡിക്കൽ ഓഫീസർ), ഡോ. മിനിമോൾ വർക്കി (NHM മെഡിക്കൽ ഓഫീസർ) ഡോ.സാഗർ (NAMമെഡിക്കൽ ഓഫീസർ), ഡോ. അഞ്ചൽ കൃഷ്ണ(നാച്ചുറോപ്പതി MO),യോഗ ട്രെയിനർ സുചിത്ര ,വയലറ്റ് (MPHW, സർക്കാർ ഹോമിയോ ഡിസ്പെൻസറി, മരട്) ധന്യ തുടങ്ങിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home