തൊഴിൽ ഭാരവും സമ്മർദവും

അലയടിച്ച്‌ പ്രതിഷേധം

ബിഎൽഒയുടെ അത്മഹത്യയിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽലും അധ്യാപക സർവ്വീസ് സംഘടന സമര സമിതിയുടെയും നേതൃത്വത്തിൽ  കളക്ടറേറ്റി​ലേക്ക് നടത്തിയ മാർച്ച് ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ ആർ രമേശ് ഉദ്ഘാടനം ചെയ്യുന്നു
avatar
സ്വന്തം ലേഖകൻ

Published on Nov 18, 2025, 01:31 AM | 1 min read

കൊല്ലം

ആസൂത്രണവും മാനുഷിക പരിഗണനയും ഇല്ലാതെ നടപ്പാക്കുന്ന വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന ജോലി സമ്മർദത്തിൽ വലയുന്ന ഉദ്യോഗസ്ഥരുടെ ശക്തമായ പ്രതിഷേധത്തിൽ നാട്‌. ജോലി ബഹിഷ്‌കരിച്ച്‌ ബിഎൽഒമാർ വരണാധികാരിയുടെ കലക്‌ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധം തെരഞ്ഞെടുപ്പ്‌ കമീഷനുള്ള താക്കീതായി. ബിഎൽഒ അനീഷ് ജോർജ്‌ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ്‌ ആക്‍ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തിലായിരുന്നു ജില്ലാ വരണാധികാരി കാര്യാലയമായ കലക്ടറേറ്റിനു മുന്നിൽ പ്രകടനവും തുടർന്ന് യോഗവും നടത്തിയത്‌. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ നീട്ടണമെന്ന്‌ രാഷ്ട്രീയ പാർടികളും സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ ആർ രമേശ് ഉദ്ഘാടനംചെയ്‌തു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി ഗാഥ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബി സുജിത്, സെക്രട്ടറി വി ആർ അജു, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എൻ കൃഷ്‌ണകുമാർ, വി ബാലകൃഷ്‌ണൻ, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ രമ്യാ മോഹൻ, ജെ രതീഷ് കുമാർ, അധ്യാപക സർവീസ് സംഘടനാ സമരസമിതി ജില്ലാ കൺവീനർ കെ വിനോദ്, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ എൻ മധുകുമാർ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ ബി അനു, കെജിഒഎ ജില്ലാ പ്രസിഡന്റ് എ അജി, പിഎസ്‌സിഇയു ജില്ലാ സെക്രട്ടറി ജെ അനീഷ്, കെജിഎൻഎ ജില്ലാ സെക്രട്ടറി എ അനീഷ്, കെജിഒഎഫ് ജില്ലാ സെക്രട്ടറി കെ വി ബിനോയ്, എകെഎസിടിയു ജില്ലാ സെക്രട്ടറി ബിനു പട്ടേരി, ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ ആർ സുഭാഷ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home