കരുത്തോടെ നെടുമ്പന

എഴുകോൺ
ജില്ലാ പഞ്ചായത്ത് നെടുമ്പന ഡിവിഷൻ കഴിഞ്ഞ അഞ്ചുവർഷം സാക്ഷ്യം വഹിച്ചത് വികസനത്തിന്റെ പെരുമഴക്കാലത്തിന്. നാല് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന നെടുമ്പന ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരൻ എത്തിച്ചത് മാതൃകാപരമായ നിരവധി വികസന പ്രവൃത്തികൾ. വിവിധ ഉന്നതികളിൽ സോളാർ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. നാലുകോടിയിലേറെ ചെലവിട്ട് ഡിവിഷനിലെ എസ് സി, ജനറൽ ഫണ്ട് ഉപയോഗിച്ച് റോഡുകൾ നവീകരിച്ചു. നെടുമ്പന കാർഷിക വിപണിയുടെ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി. കരീപ്ര പഞ്ചായത്തിൽ സാംസ്കാരിക നിലയത്തിന് ഫണ്ട് അനുവദിച്ചു. ഭിന്നശേഷി ഗുണഭോക്താക്കൾക്ക് സൈഡ് വീൽ സ്‌കൂട്ടറും ഇലക്ട്രോണിക് വീൽച്ചെയറും വിതരണംചെയ്തു. ക്യാൻസർ രോഗികൾക്ക് ഭക്ഷ്യക്കിറ്റും ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് ധനസഹായവും മരുന്നുകളും നൽകി. നഴ്സിങ്, പാരാമെഡിക്കൽ, സാങ്കേതിക വിദ്യാഭ്യാസം തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്ക് സർക്കാർ ഓഫീസുകളിൽ സ്റ്റൈപ്പന്റോട് കൂടിയ കരാർ നിയമനം ലഭ്യമാക്കി. മികവോടെ വിദ്യാഭ്യാസം വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകി ഡിവിഷനിലെ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കി. ആദിച്ചനല്ലൂർ ഗവ. എച്ച്എസ്എസിൽ 30 ലക്ഷത്തിന്റെ സെമിനാർ ഹാൾ ഒന്നാം ഘട്ടം പൂർത്തിയായി. വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. വാക്കനാട് ഗവ. എച്ച്എസ്എസിൽ ടോയ്‌ലറ്റ് കോംപ്ലക്സ് അനുവദിച്ചു. പള്ളിമൺ ഗവ. എച്ച്എസ്എസ്, വാക്കനാട് ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിൽ ഗ്രന്ഥപ്പുരയും ആദിച്ചനല്ലൂർ ജിഎച്ച്എസ്എസിൽ സ്റ്റുഡന്റ്‌സ് ഡയറി ക്ലബും സ്ഥാപിച്ചു. വിവിധ ഗ്രന്ഥശാലകൾക്ക് ലാപ്ടോപ്, പ്രൊജക്ടർ, സ്ക്രീൻ എന്നിവ നൽകി. ജലം അമൂല്യ സന്പത്ത് ജല സംരക്ഷണത്തിന് പ്രത്യക പരിഗണന നൽകി. പഴങ്ങാലം ക്ഷേത്രക്കുളം നവീകരണം, കരീപ്ര ഉളകോട് പാറക്കുളം നവീകരണം എന്നിവയ്‌ക്ക് 10 ലക്ഷം രൂപവീതം അനുവദിച്ചു.









0 comments