ഇനി ധൈര്യമായി വിരുന്നുപോരൂ...

വെള്ളം പന്പ്‌ ചെയ്യുന്ന ഉളകോട്‌ പാറക്കുളം
avatar
പി ആർ ദീപ്തി

Published on Nov 18, 2025, 01:25 AM | 1 min read

കൊല്ലം

രണ്ടുവർഷം മുന്പുവരെ വേനൽക്കാലത്ത്‌ വീട്ടിലേക്ക്‌ ആരും വിരുന്നുവരല്ലേ എന്നായിരുന്നു മനസ്സ്‌ കൊണ്ട്‌ ആഗ്രഹിച്ചിരുന്നത്‌. വന്നാൽ നാവുനനയ്‌ക്കാൻ തുള്ളി വെള്ളംപോലും നൽകാനില്ല. പാറപ്രദേശമായതിനാലും വെള്ളത്തിനായി ഏലാകൾക്കരികിൽ കൂടുതൽ കുളങ്ങൾ കുഴിച്ചതിനാലും ഞങ്ങടെ പ്രദേശത്ത്‌ കിണറുകളിൽ വെള്ളം കുറവായിരുന്നു. വേനലായാൽ കിണറുകളുടെ അടിഭാഗം കാണുംവിധം വറ്റും. എന്റെ രണ്ട്‌ പ്രസവസമയത്തും വെള്ളമില്ലാത്ത അവസ്ഥയായിരുന്നു. കുഞ്ഞുങ്ങളുടെ തുണി കഴുകാനും അവരെ കുളിപ്പിക്കാനും ഒക്കെ കിലോമീറ്റർ നടന്ന്‌ തലച്ചുമടായി വെള്ളം എത്തിച്ച അമ്മയുടെ അവസ്ഥ ഓർക്കുന്പോൾ ഇന്നും സങ്കടമുണ്ട്‌. വാക്കനാട്‌ സുബി ഭവനത്തിൽ ആതിര (30)യുടെ മിഴികൾ നിറഞ്ഞു. കുഞ്ഞിനെ കാണാൻ ഭർതൃബന്ധുക്കളടക്കം എത്തുന്പോൾ എന്തുചെയ്യണമെന്ന്‌ അറിയാതെ അമ്മയും ഞാനും വിഷമിച്ചിട്ടുണ്ട്‌. ഇവിടെ ഞങ്ങൾ വയലോരത്താണ്‌ താമസം. മുകൾഭാഗത്തുള്ള വീട്ടിലെ കിണറായിരുന്നു കളീക്കൽ ഭാഗത്തുള്ളവരുടെ ഏക ആശ്രയം. കുന്നുകയറി വെള്ളവുമായി എത്തുന്പോഴേക്കും കുഴയുമായിരുന്നു. ഒരു ആയുസ്സിന്റെ മുക്കാൽഭാഗവും വെള്ളം ചുമക്കേണ്ട അവസ്ഥയായിരുന്നു ഇവിടുള്ളവർക്ക്‌. എന്നാൽ, പാറക്വാറി റീചാർജിങ്‌ പദ്ധതിയായ ഹരിതതീർഥം വന്നതോടെ ഞങ്ങൾക്ക്‌ യഥേഷ്ടം വെള്ളമായി. കരത്തോട്ടിലേക്ക്‌ കുത്തിയൊഴുകുന്ന വെള്ളം മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്നതിനാൽ കിണറുകളും കുളങ്ങളും എപ്പോഴും നിറഞ്ഞുകിടക്കുന്നു. കൈകൊണ്ട്‌ വെള്ളം കോരി എടുക്കാനാകുന്ന അവസ്ഥയാണ്‌ പലപ്പോഴും. ഏലായുടെ ചാലിലൂടെ വെള്ളം ഒഴുകുന്നത് കാണുമ്പോൾ മനം കുളിർക്കും– ആതിര പറഞ്ഞുനിർത്തി. ​വൈദ്യുതിബോർഡിന്‌ കൈമാറിയത്‌ 
23,138 യൂണിറ്റ് ഉളകോട്‌ ക്വാറിയിലെ സൗരോർജനിലയത്തിൽനിന്ന്‌ 25 മാസത്തിനിടെ ഉൽപ്പാദിപ്പിച്ചത്‌ 23,894 യൂണിറ്റ് വൈദ്യുതി. ഇതിൽ പന്പ്‌ പ്രവർത്തിപ്പിക്കുന്നതിന്‌ ആവശ്യമായത്‌ കഴിച്ച്‌ 23,138 യൂണിറ്റ് കെഎസ്ഇബിക്ക്‌ കൈമാറി. ഇതുവഴി 27,822 രൂപയാണ് പഞ്ചായത്തിന് ലഭിച്ച അധിക വരുമാനം.



Tags
deshabhimani section

Related News

View More
0 comments
Sort by

Home