ആവേശമായി എൽഡിഎഫ് മുനിസിപ്പൽ കൺവൻഷൻ

പുനലൂർ
എൽഡിഎഫ് പുനലൂർ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിൽ വൻബഹുജന പങ്കാളിത്തം. പുനലൂർ രാജാരോഹിണി ഹാളിൽ നടത്തിയ കൺവൻഷനിലേക്ക് നൂറുകണക്കിനാളുകൾ ഒഴുകിയെത്തി. സ്‌ത്രീകളും യുവാക്കളും വിദ്യാർഥികളും ഉൾപ്പെടെ തിങ്ങിനിറഞ്ഞ ഹാളിൽ സ്ഥാനാർഥികളെ പരിചയപ്പെടുത്തുന്പോൾ ഹർഷാരവം ഉയർന്നു. 36 വാർഡിലെ സ്ഥാനാർഥികളും എൽഡിഎഫ് നേതാക്കളും പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോർജ് മാത്യൂ ഉദ്ഘാടനംചെയ്തു. സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി സജി, സിപിഐ മണ്ഡലം സെക്രട്ടറി വി പി ഉണ്ണിക്കൃഷ്ണൻ, എൻസിപി നേതാവ് ധർമരാജൻ, മുനിസിപ്പൽ ചെയർപേഴ്സൺ കെ പുഷ്പലത, മുൻ മുനിസിപ്പൽ ചെയർമാൻ എ ജി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. പുനലൂർ മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.









0 comments