വികസന വെളിച്ചത്തിൽ വെളിയം

കാക്കത്താനം - കോരുതുവിള പാലത്തിന്റെ നിർമാണോദ്ഘാടനം
avatar
എ അഭിലാഷ്‌ ​

Published on Nov 18, 2025, 01:28 AM | 1 min read

എഴുകോൺ

അഞ്ച് പഞ്ചായത്തിലായി വ്യാപിച്ചുകിടക്കുന്ന ജില്ലാപഞ്ചായത്ത്‌ വെളിയം ഡിവിഷനിൽ ഒട്ടനവധി വികസന പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ നടന്നത്. ജില്ലാ പഞ്ചായത്ത്‌ അംഗം ജയശ്രീ വാസുദേവൻപിള്ളയുടെ ഇടപെടൽ വെളിയം ഡിവിഷനിൽ വികസന മാതൃക തീർത്തു. കരീപ്ര, ഉമ്മന്നൂർ പഞ്ചായത്തുകളിൽ ഏലാ വികസനത്തിന് 50 ലക്ഷം രൂപ ചെലവിട്ടു. നിരാലംബരുടെ ആശ്രയമായ കരീപ്ര ശരണാലയത്തിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് 35 ലക്ഷവും ചുറ്റുമതിലിന് 16 ലക്ഷവും അനുവദിച്ചു. ഉമ്മന്നൂർ കാക്കത്താനം കോരുതുവിള പാലം നിർമാണത്തിന് 35 ലക്ഷം രൂപ അനുവദിച്ചു. നെടുവത്തൂർ, ഉമ്മന്നൂർ, വെളിയം, കരീപ്ര, എഴുകോൺ പഞ്ചായത്തുകളിൽ വിവിധ റോഡുകളുടെ നവീകരണത്തിന് നാലുകോടി ചെലവഴിച്ചു. കരീപ്ര ചൂഴതിൽ വ്യവസായ പാർക്ക് യാഥാർഥ്യമാക്കി. ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനവും ഇലക്ട്രിക് വീൽചെയറും നൽകി. മുട്ടറ ഗവ. എച്ച്എസ്എസ്, കുഴിമതിക്കാട് ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിൽ ഗ്രന്ഥപ്പുരകൾ സ്ഥാപിച്ചു. ഉമ്മന്നൂർ പഞ്ചായത്തിലെ നെല്ലിക്കുന്നത്ത് ടേക്ക് എ ബ്രേക്ക് സ്ഥാപിച്ചു. ലൈബ്രറികൾക്ക് സ്ക്രീൻ, ലാപ്ടോപ്, പ്രൊജക്ടർ എന്നിവ നൽകി. ലൈബ്രറിക്ക്‌ കെട്ടിട പുനരുദ്ധാരണത്തിന് ഫണ്ട്‌ നൽകി. ക്യാൻസർ രോഗികൾക്കും വൃക്കരോഗികൾക്കും സഹായം എത്തിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home