കാലടി പ്ലാന്റേഷനിൽ വീണ്ടും കാട്ടാനശല്യം

കാലടി
കാലടി പ്ലാന്റേഷന്റെ വഞ്ചിക്കടവ് ഭാഗത്ത് വീണ്ടും കാട്ടാനശല്യം. ചൊവ്വ പുലർച്ചെ റബർ ടാപ്പിങ്ങിനെത്തിയ ജീവനക്കാരെ കാട്ടാന ആക്രമിക്കാൻ ശ്രമിച്ചു. തൊഴിലാളികൾ ഓടിയതിനാൽ ആർക്കും പരിക്കുകളില്ല. അഞ്ച് ആനകളാണ് രാവിലെ എത്തിയത്. മുമ്പ് ഇവിടെ ആനയെ കണ്ട് ഭയന്നോടി വീണ് പരിക്കേറ്റവർ നിരവധിയാണ്. വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല.









0 comments