കാട്ടാനകൾ മതിലും കൃഷിയും നശിപ്പിച്ചു

പെരുമ്പാവൂർ
മേയ്ക്കപ്പാല വനം റേഞ്ച് ഓഫീസിനുസമീപം കാട്ടാനയിറങ്ങി കൃഷിയിടത്തിന്റെ ചുറ്റുമതിലും കൃഷിയും നശിപ്പിച്ചു. മേലേത്ത് ഡോ. ജോണിന്റെ കൃഷിയിടത്തിൽ പുലർച്ചെയാണ് മൂന്ന് ആനകൾ ഇറങ്ങിയത്. മതിലും ഗേറ്റും തകർത്ത കാട്ടാനകൾ 400ൽപ്പരം വാഴകൾ, കപ്പക്കൃഷി, റംബൂട്ടാൻ എന്നിവ നശിപ്പിച്ചു. മൂന്നു സ്ഥലത്താണ് മതിൽ തകർത്തത്. വൈദ്യുതവേലിയിലേക്ക് മരം മറിച്ചിട്ട് നശിപ്പിച്ചശേഷമാണ് കൃഷിയിടത്തിലേക്ക് ആനയിറങ്ങിയത്. മേലേത്ത് വീട്ടിൽ ഐപ്പുണ്ണിയുടെ പറന്പിലെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. മൂന്നാംതവണയാണ് ആനകൾ കൃഷിയിടത്തിലിറങ്ങുന്നത്. വനംവകുപ്പ് ആനകളെ കാട്ടിലേക്ക് തുരത്തി.









0 comments