കാട്ടാനകൾ കൃഷി നശിപ്പിച്ചു

കോതമംഗലം
ഭൂതത്താൻകെട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ചൊവ്വ പുലർച്ചെ ആറ് ആനകളാണ് എത്തിയത്. ഭൂതത്താൻകെട്ടിനുസമീപം പരപ്പൻചിറ ഭാഗത്ത് താമസിക്കുന്ന ബന്ധുക്കളായ എൽദോസ്, ജോയി എന്നിവരുടെ വീടിനു സമീപമാണ് ആനകൾ എത്തിയത്. ഇവരുടെ വാഴ, കമുക്, കപ്പ, പച്ചക്കറികൾ തുടങ്ങിയവ ചവിട്ടിമെതിക്കുകയായിരുന്നു. സമീപത്തെ തോട്ടത്തിലെ ചുറ്റുമതിലും തകർത്താണ് ആനകൾ എത്തിയത്.
ആദ്യമായാണ് ഈ ഭാഗത്ത് കാട്ടാനകളെത്തുന്നത്. കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളാണ് ഇതുവരെ ഇവരുടെ കൃഷിക്ക് ഭീഷണിയായിരുന്നത്. കാട്ടാനകളും എത്തിത്തുടങ്ങിയതോടെ ജീവനും ഭീഷണിയായിരിക്കുകയാണ്.









0 comments