കണ്ണിമംഗലത്ത് വീണ്ടും കാട്ടാനശല്യം

കാലടി
കണ്ണിമംഗലം- പ്ലാന്റേഷന്‍ റോഡില്‍ വീണ്ടും കാട്ടാനശല്യം. കഴിഞ്ഞദിവസം അഞ്ച് കാട്ടാനകള്‍ ഇറങ്ങി വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും വിറപ്പിച്ചു.
പട്ടണത്തിൽ ജോലി കഴിഞ്ഞ് വീടുകളില്‍ പോകുന്നവർ റോഡിൽ ആനയില്ല എന്ന് ഉറപ്പുവരുത്തിയാണ് റോഡ് കടക്കുന്നത്. മലയാറ്റൂർ ഇല്ലിത്തോട്, മുളങ്കുഴി, കാലടി പ്ലാന്റേഷന്‍, എഴാറ്റുമുഖം, വെറ്റിലപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ ആനകളുടെ ആക്രമണം പതിവാണ്. കൃഷികൾ മുഴുവനും കാട്ടാന നശിപ്പിക്കുന്നു. കാട്ടാനശല്യത്തിന് പരിഹാരം തേടി പരിസരവാസികള്‍ റോഡിന് ഇരുവശത്തുമുള്ള ഇല്ലിമരങ്ങളും കാടുകളും വെട്ടിത്തെളിച്ചെങ്കിലും പ്രയോജനമില്ല.









0 comments