പുതുവാശേരിയിലെ കാട്ടുപന്നിയെ വെടിവയ്‌ക്കാൻ ഉത്തരവ്

ചെങ്ങമനാട് പുതുവാശേരിയിൽ ഇറങ്ങിയ കാട്ടുപന്നി
നെടുമ്പാശേരി
കാട്ടുപന്നിശല്യം രൂക്ഷമായ ചെങ്ങമനാട് പുതുവാശേരിയിൽ കാട്ടുപന്നിയെ വെടിവച്ച് കൊല്ലാൻ തീരുമാനം. ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയും നാട്ടുകാരുടെ പരാതിയും ഉയർന്നതോടെയാണ് ചെങ്ങമനാട് പഞ്ചായത്ത് പ്രത്യേക യോഗംചേർന്ന് കാട്ടുപന്നിയെ വെടിവച്ചുകൊല്ലാൻ ഉത്തരവ് ഇറക്കിയത്.
വനംവകുപ്പിന്റെ ഷൂട്ടർമാരുടെ പട്ടികയിൽനിന്ന് തെരഞ്ഞെടുത്ത ആൾക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ കമ്മിറ്റി തീരുമാനപ്രകാരം നൽകി. പുതുവാശേരിയിൽ കപ്പയും വാഴയും മറ്റു കാർഷികവിളകളും നശിപ്പിക്കാനും ഗതാഗതത്തിന് തടസ്സമായി കാൽനടക്കാരെയും കുട്ടികളെയും ആക്രമിക്കാനും തുടങ്ങിയതോടെയാണ് ജനങ്ങൾ കാട്ടുപന്നിക്കെതിരെ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചത്.









0 comments