ഹൃദയപൂർവം വയനാടിന് തുടക്കം ; 42 വിദ്യാർഥികളുടെ പഠനം ഏറ്റെടുത്ത് സിസിഎസ്കെ

കൊച്ചി
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായ 42 വിദ്യാർഥികളുടെ പഠനച്ചെലവ് കൗൺസിൽ ഓഫ് സിബിഎസ്ഇ സ്‌കൂൾസ് കേരള (സിസിഎസ്-കെ) ഏറ്റെടുത്തു. ചടങ്ങ് കലക്ടർ എൻ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. 42 വിദ്യാർഥികളുടെ പഠനത്തിനുള്ള ആദ്യഘട്ട സഹായമായ 10 ലക്ഷം രൂപയുടെ ചെക്ക് മേപ്പാടി മൗണ്ട് ടാബോർ ഇംഗ്ലീഷ് സ്കൂൾ മാനേജർ സിസ്റ്റർ സലോമിക്ക് കലക്ടർ കൈമാറി. സിസിഎസ്കെ പ്രസിഡന്റ് ഇ രാമൻകുട്ടിവാര്യർ അധ്യക്ഷനായി. നാഷണൽ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ, ഫാ. ജോണി കാഞ്ഞിരത്തിങ്കൽ, എസ് അഭിലാഷ്, സുചിത്ര ഷൈജിന്ത്, കെ സുരേഷ് എന്നിവർ സംസാരിച്ചു.
ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ 44 വിദ്യാർഥികളാണ് മേപ്പാടി മൗണ്ട് ടാബോർ സ്കൂളിൽ പഠിച്ചിരുന്നത്. ദുരന്തത്തിൽ രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക് അഞ്ച് വീടും സിസിഎസ്-കെ നിർമിച്ചുനൽകും. സ്ഥലം കണ്ടെത്തി വീട് നിർമിക്കാനുള്ള നടപടികൾ കൗൺസിൽ ആരംഭിച്ചുകഴിഞ്ഞു. 17 മുതൽ 22 ലക്ഷംവരെ രൂപയാണ് ഓരോ വീടിനും ചെലവ് പ്രതീക്ഷിക്കുന്നത്.









0 comments