മഞ്ഞുമ്മൽ കുടിവെള്ളടാങ്കിന്റെ നിർമാണോദ്ഘാടനം 28ന്

കളമശേരി
ഏലൂർ നഗരസഭ നേരിടുന്ന കുടിവെള്ളക്ഷാമത്തിന് സമ്പൂർണ പരിഹാരമായി മഞ്ഞുമ്മൽ ഓവർഹെഡ് വാട്ടർ ടാങ്കിന്റെ നിർമാണം തിങ്കൾ രാവിലെ ഒമ്പതിന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും.
ഏലൂരിലെ ഉയർന്ന പ്രദേശമായ കോട്ടക്കുന്നിൽ 21 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന ടാങ്കിന് 15 ലക്ഷം ലിറ്ററാണ് ശേഷി. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 8.70 കോടി രൂപ ചെലവിലാണ് ടാങ്ക് നിർമാണം. 18 മാസംകൊണ്ട് പൂർത്തിയാക്കും. സംഭരണി ഏലൂരിലെ വരുംകാല കുടിവെള്ള ആവശ്യംകൂടി മുൻകൂട്ടി കണക്കാക്കിയാണ് നിർമിക്കുന്നതെന്ന് ചെയർമാൻ എ ഡി സുജിൽ പറഞ്ഞു.









0 comments