ഏലൂരിൽ 3 വാട്ടർ കിയോസ്ക് തുറന്നു

ഏലൂർ നഗരസഭയിൽ മൂന്നിടത്തായി സ്ഥാപിച്ച വാട്ടർ കിയോസ്ക് ചെയർപേഴ്സൺ എ ഡി സുജിൽ ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
ഏലൂർ നഗരസഭയിൽ വഴിയോരത്ത് കുടിവെള്ളം ലഭ്യമാക്കുന്ന മൂന്ന് വാട്ടർ കിയോസ്‌ക് സ്ഥാപിച്ചു. പുതിയ റോഡ് പാർക്ക്, പാതാളം ടൗൺഹാൾ, ഫാക്ട് കവല എന്നിവിടങ്ങളിലാണ് കിയോസ്‌ക് സ്ഥാപിച്ചത്. തണുപ്പുള്ളതും ഇല്ലാത്തതുമായ കുടിവെള്ളം കിയോസ്കിൽനിന്ന് ലഭിക്കും. നഗരസഭയ്ക്കാണ് പരിപാലന ചുമതല.
കിയോസ്കുകള്‍ നഗരസഭാ ചെയർപേഴ്സൺ എ ഡി സുജിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ് അധ്യക്ഷയായി. കെ എ മാഹിൻ, കെ എൻ അനിൽകുമാർ, ലൈജി സജീവൻ, സീമ സിജു, സുബൈദ നൂറുദീൻ, അംബിക ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.









0 comments