വഖഫ് ഭേദഗതി
പ്രതിഷേധവുമായി വനിതാസംഗമം

പ്രതിഷേധസംഗമം ഇഖ്‌റ ഹസ്സൻ എംപി ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധമുയർത്തി വനിതാസംഗമം.
‘സേവ് വഖഫ്, സേവ് കോൺസ്റ്റിറ്റ്യൂഷൻ’ മുദ്രാവാക്യവുമായി വഖഫ് ഭേദഗതിനിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് കേരളഘടകം നേതൃത്വത്തിൽ മുസ്ലിം വനിതാസംഘടനകളുമായി ചേർന്നാണ് സംഗമം സംഘടിപ്പിച്ചത്.
ഇഖ്‌റ ഹസ്സൻ എംപി ഉദ്‌ഘാടനം ചെയ്‌തു. അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് എക്സിക്യൂട്ടീവ് അംഗം എ റഹ്മത്തുന്നിസ അധ്യക്ഷയായി. ഡോ. ഖുദ്ദൂസ സുൽത്താന, മുസ്ലിംലീഗ് വനിതാവിഭാഗം ദേശീയ അധ്യക്ഷ എ എസ് ഫാത്തിമ മുസാഫിർ, അഡ്വ. ജലീസ ഹൈദർ, ഡോ. സോയ ജോസഫ്, പി ടി പി സാജിദ എന്നിവർ സംസാരിച്ചു.









0 comments