വെെപ്പിൻ ബ്ലോക്ക്
മുന്നേറി വൈപ്പിൻ

ശുചിത്വത്തിന് ജില്ലയിൽ രണ്ടാംസ്ഥാനത്തിനുള്ള പുരസ്‌കാരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനിൽനിന്ന് പ്രസിഡന്റ് തുളസി സോമന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു
വൈപ്പിൻ
എൽഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ വികസനപ്രവർത്തനങ്ങൾ ഏറെ മുന്നേറിയ ബ്ലോക്ക് പഞ്ചായത്താണ് വൈപ്പിൻ. ദ്വീപ് സംരക്ഷണവും സമഗ്ര സുസ്ഥിര വികസനവും ലക്ഷ്യമാക്കിയായിരുന്നു പ്രവർത്തനങ്ങൾ.
ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളത്. എല്ലാവരുമായും സഹകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ ബ്ലോക്കിന്റെ സമഗ്രവികസനത്തിന് വഴിയൊരുക്കി. തൊഴിലുറപ്പ് പദ്ധതിയിൽ 80 ശതമാനത്തിലധികം തൊഴിൽദിനങ്ങൾ സമ്മാനിക്കാനായി.
ഉണർവ് പൊക്കാളി നെൽക്കൃഷിയിലൂടെ സംസ്ഥാനത്ത് ആദ്യമായി ഒരു ബ്ലോക്ക് പഞ്ചായത്ത് പൊക്കാളി കൃഷി പദ്ധതി നടപ്പാക്കി. അതുവഴി 26 ഹെക്ടറിൽനിന്ന് 126 ഹെക്ടറിലേക്ക് കൃഷി വ്യാപിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ സംസ്ഥാനത്തെ ഒരേയൊരു പൊക്കാളി എഫ്‌പിഒയ്‌ക്ക് രൂപംനൽകി.









0 comments